അഫ്ഗാന്‌റെ മനുഷ്യാവകാശ ലംഘനത്തിനെതിരെ അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: താലിബാനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്ക. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ താലിബാൻ ഇല്ലാതാക്കുമെന്നും സ്ത്രീകൾക്ക് നിലവിൽ ലഭിക്കുന്ന എല്ലാ സ്വാതന്ത്ര്യവും ആനുകൂല്യങ്ങളും അവർ മരവിപ്പിക്കുമെന്നും അഫ്ഗാൻ ഭരണകൂടത്തിന് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കൻ സൈന്യത്തിന്റെ പിൻവാങ്ങൾ സെപ്തംബറിൽ പൂർത്തിയാകുന്നതോടെ താലിബാൻ ഭരണത്തിൽ മേൽകൈ നേടുമെന്നാണ് വിലയിരുത്തൽ.

അമേരിക്കയുടെ ദേശീയ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വാർഷിക റിപ്പോർട്ടാണ് അഫ്ഗാൻ മേഖലയെ പ്രത്യേകം പരാമർശിച്ചത്. രണ്ടു പേജിൽ താലിബാൻ എല്ലാ മനുഷ്യാവകാശ ങ്ങൾക്കും എതിരാണെന്നും എത്ര സമാധാന കരാറുകൾ ഒപ്പിട്ടാലും അവർക്ക് മേൽകൈ ലഭിച്ചാൽ പ്രാകൃത ഭരണത്തിലേക്ക് അഫ്ഗാൻ വീണ്ടും കൂപ്പുകുത്തുമെന്നും വിശദീകരിക്കുന്നു.

1996നും 2001നും ഇടയിൽ അഫ്ഗാനിൽ ഭരിച്ച താലിബാൻ നടത്തിയ എല്ലാ ക്രൂരതകളും ഇനിയും ആവർത്തിക്കപ്പെടുമെന്നാണ് സൂചന. 2001ലാണ് അൽഖ്വയ്ദയ്‌ക്കെതിരായ ആക്രമണത്തിന്റെ ഭാഗമായി അമേരിക്ക അഫ്ഗാനിൽ നിലയുറപ്പിച്ചത്. താലിബാൻ എന്നും മതമൗലികവാദത്തിലടിയുറച്ചാണ് ഭരണം നടത്തുക, ഇസ്ലാമിക നിയമങ്ങളിൽ അവർ സ്ത്രീകൾക്ക് യാതൊരു സ്വാതന്ത്ര്യവും അനുവദിക്കുന്നില്ല.

അവരുടെ വിദ്യാഭ്യാസം, ആരോഗ്യം, പൊതുരംഗത്തെ സാന്നിദ്ധ്യം എല്ലാം ഇന്നത്തേതിൽ നിന്ന് തകിടം മറിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ സേനയുടെ സാന്നിദ്ധ്യ മാണ് പൊതുജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പുനൽകിയത്. കഴിഞ്ഞ 20 വർഷം ഒപ്പം സ്ത്രീകൾ ഏറെ സ്വാതന്ത്ര്യം അനുവഭവിച്ചെന്നും ലോകത്തെ വിവിധ മേഖലകളിൽ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി ചെന്നെത്തിയതും അതിൻറെ ഭാഗമാണെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നു.

 

Top