വിവാഹം ലോകകപ്പ് നേടിയാല്‍ മാത്രം; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് റാഷിദ് ഖാന്‍

rashid-khan

ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും ഞെട്ടിച്ചുകൊണ്ട് അഫ്ഗാനിസ്ഥാന്‍ ലെഗ് സ്പിന്നര്‍ റാഷിദ് ഖാന്‍. അഫ്ഗാന്‍ ലോക കപ്പ് നേടിയ ശേഷം മാത്രമേ താന്‍ വിവാഹിതനാകൂ എന്നാണ് റാഷിദ് പറഞ്ഞിരിക്കുന്നത്. ആസാദി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റാഷിദിന്റെ പ്രസ്താവന.

‘അഫ്ഗാനിസ്ഥാന്‍ ഒരിക്കലെങ്കിലും ഐസിസി ലോക കപ്പ് നേടിയ ശേഷം മാത്രമേ എന്റെ വിവാഹനിശ്ചയവും വിവാഹവും സംഭവിക്കൂ.’ എന്നാണ് റാഷിദ് പറഞ്ഞിരിക്കുന്നത്.

വിവാഹം കഴിക്കാതിരിക്കാനുള്ള റാഷിദിന്റെ സൂത്രമാണ് ഇതെന്ന് ചിലര്‍ ട്രോളുകളില്‍ പറയുന്നത്. ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ അവസ്ഥയാകുമെന്നാണ് മറ്റു ചിലര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെ അഫ്ഗാന്‍ ടെസ്റ്റില്‍ തോല്‍പ്പിച്ചപ്പോള്‍ റാഷിദായിരുന്നു ക്യാപ്റ്റന്‍. ഇതോടെ ടെസ്റ്റ് വിജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോഡും റാഷിദ് സ്വന്തമാക്കിയിരുന്നു.

Top