അഫ്ഗാനിലെ മസ്ജിദിൽ ഭീകരാക്രമണം നടത്തിയത് ഇസ്ലാമിക് സ്റ്റേറ്റ്

കാബൂൾ : പ്രാർത്ഥനയ്ക്കിടെ മസ്ജിദിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്. പ്രസ്താവനയിലൂടെയാണ് ആക്രമിച്ചത് തങ്ങളാണെന്ന് ഭീകര സംഘടന അറിയിച്ചത്. വെള്ളിയാഴ്ച ഉണ്ടായ ആക്രമണത്തിൽ ഇമാം മുഹമ്മദ് നൗമാൻ ഉൾപ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്.

ഇമാമിനോടുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രസ്താവനയിൽ പറയുന്നു. ജീഹാദികൾക്കെതിരെ പോരാടാൻ ഇമാമം ആഹ്വാനം ചെയ്തിരുന്നു. ഇതാണ് ആക്രമണത്തിന് കാരണം. ഭീകരാക്രമണം ലക്ഷ്യമിട്ട് മസ്ജിദിനകത്ത് നേരത്തെ സ്‌ഫോടക വസ്തു സ്ഥാപിച്ചിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. അതേസമയം അധികൃതർ പ്രസ്താവന പരിശോധിച്ചുവരികയാണ്.

കാബൂളിലെ ഷകർ ദരാഹ് മസ്ജിദിലാണ് ഭീകരാക്രമണം ഉണ്ടായത്. സംഭവത്തിൽ 15 പേർക്കാണ്  പരിക്കേറ്റത്. താലിബാനാണ് ആക്രമണത്തിൽ പിന്നിൽ എന്നായിരുന്നു നിഗമനം.

Top