അഫ്ഗാനിലെ വെള്ളപ്പൊക്കം; മരണം12 ആയി

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഹെറാത്തില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശനഷ്ടവും ജീവഹാനിയും. മരിച്ചവരുടെ എണ്ണം 12 ആയി. വെള്ളപ്പൊക്കത്തില്‍ പ്രദേശത്തെ നിരവധി വീടുകളും കൃഷി ഇടങ്ങളുമാണ് നശിപ്പിച്ചത് നിരവധി റോഡുകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു.

പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. വെള്ളപ്പൊക്കം ബാധിച്ച പ്രദേശത്തെ നിരവധി ആളുകളെ വിവിധ ഇടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയിലും രാജ്യത്ത് പലയിടത്തും കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായിരുന്നു.

 

Top