അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ ഓഫീസിന് നേരെ ചാവേര്‍ ആക്രമണം; 43 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ ഓഫീസില്‍ ചാവേര്‍ ബോംബ് ആക്രമണം. സ്‌ഫോടനത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് പൊലീസുകാര്‍ക്ക്
ഉള്‍പ്പടെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നും അഫ്ഗാന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു.

തിങ്കളാഴ്ച വൈകിട്ടാണ് വിദേശ എംബസികള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തിന് സമീപം സ്‌ഫോടനമുണ്ടായത്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ചാവേര്‍ ഓഫീസ് പരിസരത്തേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. സ്‌ഫോടനത്തില്‍ കെട്ടിടം തകരുകയും കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ ചില ഉദ്യോഗസ്ഥര്‍ മുകളില്‍ നിന്ന് താഴേയ്ക്ക് ചാടിയെന്നും അഫ്ഗാന്‍ സൈനിക വക്താവ് അറിയിച്ചു.സ്‌ഫോടനത്തിന് പിന്നാലെ രണ്ടു തോക്കുധാരികള്‍ ഓഫീസ് പരിസരത്ത് കയറി തുടര്‍ച്ചയായി നിറയൊഴിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല

Top