അഫ്ഗാന്‍ സേനയുടെ വ്യോമാക്രമണത്തില്‍ താലിബാന്‍ കമാന്‍ഡറടക്കം 10 പേര്‍ കൊല്ലപ്പെട്ടു

AFGANISTAAN

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സുരക്ഷാസേന നടത്തിയ വ്യോമാക്രമണത്തില്‍ താലിബാന്‍ കമാന്‍ഡറടക്കം 10 ഭീകരര്‍ കൊല്ലപ്പെട്ടു.

തെക്കന്‍ അഫ്ഗാനിസ്ഥാനിലെ സാബുള്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്.

താലിബാന്‍ കമാന്‍ഡര്‍ മുല്ല ഹെക്മതുള്ളയാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാസേന അറിയിച്ചു.

പ്രസിഡന്റ് അഷ്‌റഫ് ഗാനി മൂന്നുമാസത്തെ വെടിനിര്‍ത്തല്‍ കരാര്‍ താലിബാന്‍ നിരസിച്ചതിനു പിന്നാലെയാണ് സുരക്ഷാസേന ആക്രമണം നടത്തിയത്.

Top