ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒന്‍പത് അഫ്ഗാന്‍ സൈനികര്‍ മരിച്ചു

കാബുൾ:അഫ്ഗാനിസ്താനിൽ ഹെലികോപ്റ്റർ തകർന്ന് ഒൻപത് സൈനികർ മരിച്ചു. എം.ഐ.-17 ഹെലികോപ്റ്ററാണ് മെയ്ദൻ റാദാക് പ്രവിശ്യയിൽ അപകടത്തിൽ പെട്ടത്. അഞ്ച് സുരക്ഷാ ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടും. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അതിനിടെ വ്യാഴാഴ്ചയ കാബൂളിൽ മിനി ബസിലുണ്ടായ സ്ഫോടനത്തിൽ നാല് സർക്കാർ ജീവനക്കാർ മരിച്ചു. ഒൻപതു പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. നേരത്തേ സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് താലിബാൻ ഒട്ടേറെ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

Top