മഹീന്ദ്ര XUV 300 W6 ഡീസല്‍ പതിപ്പിന് ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ എത്തി

കോംപാക്ട് എസ്.യു.വി മോഡലായ XUV 300 W6 ഡീസല്‍ വേരിയന്റിന് പുതിയ ഓട്ടോമാറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ പതിപ്പ് മഹീന്ദ്ര പുറത്തിറക്കി. എഎംടി ട്രാന്‍സ്മിഷന്‍ w6 ല്‍ മാത്രമല്ല w6 വേരിയന്റിന് പുറമേ w8, w8 (o) എന്നിവയിലുമുണ്ട്.

ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍,ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിങ്ങനെ സുരക്ഷാ സംവിധാനങ്ങളും പുതിയ പതിപ്പിലുണ്ട്.

1.5 ലിറ്റര്‍ ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 3750 ആര്‍പിഎമ്മില്‍ 115 ബിഎച്ച്പി പവറും 1500-2500 ആര്‍പിഎമ്മില്‍ 300 എന്‍എം ടോര്‍ക്കുമേകും നല്‍കും ഈ എന്‍ജിന്‍. വാഹനത്തിന്റെ എക്‌സ് ഷോറും വില 9.99 ലക്ഷമാണ്.

Top