പാലാരിവട്ടം അഴിമതി; അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം പുതുക്കി നല്‍കിയേക്കും

കൊച്ചി : പാലാരിവട്ടം പാലം അഴിമതി കേസില്‍ അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം പുതുക്കി നല്‍കിയേക്കും. മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുതുക്കിയ സത്യവാങ്മൂലം നല്‍കുക.

ഇതിന്റെ അടിസ്ഥാനത്തില്‍ സൂരജിനെ ചോദ്യം ചെയ്തതിന് ശേഷം ഡിജിപി , വിജിലന്‍സ് അഭിഭാഷകന്‍ തുടങ്ങിയവരുമായി ഹൈക്കോടതിയിലെത്തി അന്വേഷണ സംഘം കൂടിയാലോചന നടത്തിയിരുന്നു.

വെള്ളിയാഴ്ചയാണ് സൂരജ് അടക്കമുള്ള നാല് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്.

Top