ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് സെനഗലിന്; സലയുടെ ഈജിപ്തിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി മാനെയും സംഘവും

യാവോണ്‍ഡെ: ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി സെനഗല്‍. ഏഴ് വട്ടം ചാമ്പ്യന്‍മാരായ ഈജിപ്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ചരിത്രത്തില്‍ ആദ്യമായി സെനഗല്‍ ആഫ്രിക്കന്‍ കപ്പ് സ്വന്തമാക്കിയത്.

മത്സരത്തിന്റെ നിശ്ചിത സമയത്ത് ഗോള്‍ പിറക്കാഞ്ഞതോടെ പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് സെനഗല്‍ ഈജിപ്തിനെ വീഴ്ത്തിയത്.

ലിവര്‍പൂളില്‍ ഒന്നിച്ചു കളിക്കുന്ന സൂപ്പര്‍ താരങ്ങളായ സാദിയോ മാനേയും മുഹമ്മദ് സലയും നേര്‍ക്കുനേര്‍ വന്ന പോരാട്ടമെന്ന സവിശേഷതയും ഫൈനലിനുണ്ടായിരുന്നു. ഫൈനലില്‍ പക്ഷേ ഇരുവര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല.

 

Top