കൊറോണ; എഎഫ്സി കപ്പ് മത്സരങ്ങള്‍ മാറ്റിവെച്ചു: ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍

കൊറോണ വൈറസ് വ്യാപിക്കുന്നതുകൊണ്ട് എഎഫ്സി കപ്പ് മത്സരങ്ങള്‍ മാറ്റിവെച്ചു. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനാണ് മത്സരങ്ങള്‍ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്.

താരങ്ങളുടെയും കാണികളുടെയും മത്സരം നടത്തുന്ന സംഘാടകരുടെയും സുരക്ഷ കണക്കിലെടുത്താണ് ടൂര്‍ണമെന്റ് താല്‍കാലികമായി നിര്‍ത്തുന്നതെന്ന് പ്രസ്താവനയില്‍ എഎഫ്സി വ്യക്തമാക്കിയിട്ടുണ്ട്.

‘സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും 2020 എഎഫ്സി കപ്പ് സീസണ്‍ പുനരാരംഭിക്കുമെന്ന കാര്യം പിന്നീട് അറിയിക്കുമെന്നും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു.

Top