എഎഫ്‌സി ചാംപ്യന്‍സ് ലീഗ്; എഫ്‌സി ഗോവ ഇന്ന് യുഎഇ ക്ലബ് അല്‍ വഹ്ദയ്‌ക്കെതിരെ

മഡ്ഗാവ്: ചരിത്രം കുറിച്ച ഒരു പോയിന്റ് സ്വന്തമാക്കി. ഇനി ചരിത്രം കുറിക്കുന്ന ഒരു ജയം വേണം. എഎഫ്‌സി ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ 2-ാം മത്സരത്തിനിറങ്ങുമ്പോള്‍ എഫ്‌സി ഗോവയുടെ ലക്ഷ്യം ഇതൊന്നു മാത്രം. യുഎഇ ക്ലബ് അല്‍ വഹ്ദയാണു ഗോവയുടെ എതിരാളികള്‍.

ആദ്യ മത്സരത്തില്‍ ഖത്തര്‍ ക്ലബ് അല്‍ റയ്യാനെ ഗോവ ഗോളില്ലാ സമനിലയില്‍ പിടിച്ചിരുന്നു. അല്‍ റയ്യാന്റെ അത്ര കരുത്തരല്ല അല്‍ വഹ്ദ എന്നതു ഗോവയ്ക്ക് ആത്മവിശ്വാസം പകരുന്നു.

ഇറാന്‍ ക്ലബ് പെര്‍സ്‌പോളിസാണു ഗ്രൂപ്പിലെ 4-ാം ടീം. ഗ്രൂപ്പ് ഘട്ടത്തിലെ 10 ജേതാക്കളും 6 മികച്ച 2-ാം സ്ഥാനക്കാരും നോക്കൗട്ടിലേക്കു യോഗ്യത നേടും.

 

Top