‘എയ്‌റോ ഇന്ത്യ’ 2019 ബംഗളുരുവില്‍ തന്നെ നടക്കുമെന്ന് പ്രതിരോധമന്ത്രാലയം

AERO-INDIA1

ബംഗളുരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ ‘എയ്‌റോ ഇന്ത്യ’ 2019ൽ ബംഗളുരുവിൽ തന്നെയാണ് നടക്കുന്നതെന്ന് കേന്ദ്ര പ്രതിരോധമന്ത്രാലയം.

2019 ഫെബ്രുവരി 20 മുതൽ 24 വരെയാണ് പ്രദർശനം നടക്കുക. എയ്‌റോ ഇന്ത്യ ബംഗളൂരുവിൽ നിന്ന് മാറ്റുന്നതിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന തര്തതിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇത് പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. പ്രദർശനം ലഖ്‌നൗവിൽ വെച്ച് നടത്തണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിരോധമന്ത്രി നിർമ്മല സീതാരാമനെ സമീപിച്ചിരുന്നു. ഇത് കർണാടകയിലെ രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പിന് കാരണമാവുകയും ചെയ്തു.

മുമ്പ് എയ്‌റോ ഇന്ത്യയുടെ ആതിഥേയത്വം വഹിക്കുവാൻ സന്നദ്ധത അറിയിച്ച് ഗുജറാത്ത്, രാജസ്ഥാൻ, ഒഡീഷ, തമിഴ്‌നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ രംഗത്ത് എത്തിയിരുന്നു. എന്നാൽ, പരമ്പരാഗതമായി ബംഗളുരുവിൽ നടത്തി വരുന്ന എയ്‌റോ ഇന്ത്യയുടെ 12ാം പതിപ്പും ഇവിടെത്തന്നെ നടത്താൻ പ്രതിരോധമന്ത്രാലയം തീരുമാനം എടുത്തു.

Top