ജിബു ജേക്കബിന്റെ ‘ആദ്യരാത്രി’യില്‍ നായകനായി ബിജു മേനോന്‍ എത്തുന്നു

വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളുടെ വിജയത്തിനു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആദ്യരാത്രി. ഷരിസ് മുഹമ്മദ്, ജെബിന്‍ ജോസഫ് ആന്റണി എന്നിവരാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ശ്രീജിത് നായര്‍ ക്യാമറയും ബിജിബാല്‍ സംഗീതവും നിര്‍വഹിക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രജിത്തിന്റെ ചിത്രത്തിലാണ് ബിജു മേനോന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സജീവ് പാഴൂരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബേസില്‍ ജോസഫ്, നാദിര്‍ഷ എന്നിവരുടെ ചിത്രങ്ങളിലും ബിജു മേനോന്‍ അഭിനയിക്കുന്നുണ്ട്.

Top