Advocate General C.P. Sudhakara Prasad statement

കൊച്ചി: ഹൈക്കോടതി വളപ്പില്‍ മാധ്യമ പ്രവര്‍ത്തകരെ വീണ്ടും തടഞ്ഞത് തെറ്റായ നടപടിയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദ്.

മാധ്യമങ്ങളെ തടയുന്ന നിലപാട് ശരിയല്ല. പ്രശ്‌നം ഇനിയും നീട്ടിക്കൊണ്ടുപോകാനാകില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഫോണില്‍ സംസാരിച്ചു. നാളെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്തുമെന്നും എജി സി.പി.സുധാകരപ്രസാദ് പറഞ്ഞു.

ഒറ്റപ്പെട്ട ചില അഭിഭാഷകരാകാം ഹൈക്കോടതിയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍. അഭിഭാഷക അസോസിയേഷന് മാധ്യമങ്ങളുമായി നിലവില്‍ പ്രശ്‌നമൊന്നും ഇല്ലെന്ന് താന്‍ നടത്തിയ ചര്‍ച്ചയില്‍ അവര്‍ വ്യക്തമാക്കിയതാണ്.

മറിച്ചുള്ള നിലപാട് അംഗീകരിക്കാനാകില്ലെന്ന് അസോസിയേഷനെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു.ഹൈക്കോടതി വാര്‍ത്തകള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top