മുഖ്യമന്ത്രി സിഎഎയിലെടുത്ത നിലപാടിനെ അഭിനന്ദിച്ച് ദീപിക സിങ് രജാവത്ത്

തിരുവനന്തപുരം: സിഎഎ വിഷയത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്ത നിലപാട് അഭിനന്ദനീയമാണെന്നും നിലപാട് മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും അഡ്വ.ദീപിക സിങ് രജാവത്ത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ എം കെ മുനീര്‍ നടത്തുന്ന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കേരള മുഖ്യമന്ത്രി നിയമത്തിനെതിരെ നിലപാടെടുത്തതോടെയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്കും അത് പിന്തുടരാനായത്. രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അത് സംരക്ഷിച്ച് നിര്‍ത്താനുള്ള എല്ലാ പോരാട്ടങ്ങളിലും നമ്മള്‍ ഒന്നിച്ച് കൈകോര്‍ക്കണമെന്നും ദീപിക പറഞ്ഞു.

Top