advice call assembly tamil nadu governor

ചെന്നൈ: തമിഴകത്ത് രാഷ്ട്രീയ വാക്‌പോര് തുടരുന്നതിനിടെ ശശികലയ്‌ക്കെതിരെ വീണ്ടും ശക്തമായ വിമര്‍ശനവുമായി കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം.

അമ്മയുടെ വീട്ടില്‍ ഒട്ടേറെപ്പേര്‍ ജോലി ചെയ്തിട്ടുണ്ട്. അവര്‍ക്കെല്ലാം ‘അമ്മ’യാകാന്‍ കഴിയുമോ? പനീര്‍ശെല്‍വം ചോദിച്ചു. മൂന്നു ദശകങ്ങളോളം ജയലളിതയ്‌ക്കൊപ്പം നടന്ന ശശികലക്കെതിരെയായിരുന്നു പനീര്‍ശെല്‍വത്തിന്റെ പരിഹാസം.

പനീര്‍ശെല്‍വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ശശികല രംഗത്തെത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ആയിരം പനീര്‍ശെല്‍വം ഒന്നിച്ചുവന്നാലും ഭയപ്പെടില്ല. ജയലളിതയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച 33 വര്‍ഷവും ഒട്ടേറെ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

അതെസമയം നിയമസഭ വിളിക്കാന്‍ തമിഴ്‌നാട് ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിന് അറ്റോര്‍ണി ജനറല്‍ നിയമോപദേശം നല്‍കി.നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കുമെന്നും അറിയിച്ചു

Top