വാട്‌സ്ആപ്പിന്റെ ഐഒഎസ് പതിപ്പില്‍ ഇനി പരസ്യങ്ങളും

ടുത്ത കാലത്താണ് വാട്‌സ്ആപ്പ് പുതിയ മാറ്റങ്ങളും അപ്‌ഡേറ്റുകളും കൊണ്ടുവന്നത്. ഇപ്പോള്‍ വാട്ട്‌സാപ്പിന്റെ ഐഒഎസ് പതിപ്പിലേക്ക് പരസ്യങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്നു എന്നാതാണ് പുതിയ വാര്‍ത്ത

ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ കാണുന്നതു പോലുളള പരസ്യങ്ങള്‍ വാട്ട്‌സാപ്പ് സ്റ്റാറ്റസില്‍ തന്നെ ദൃശ്യമാകും എന്നാണ് വിവരം. എന്നിരുന്നാലും ഈ ആഡുകള്‍ ടാഗ് ചെയ്യപ്പെടുമോ ഇല്ലയോ എന്നത് വ്യക്തമല്ല. വാട്ട്‌സാപ്പ് എന്‍ക്രിപ്റ്റ് ചെയ്തതു പോലെ ഉപയോക്തൃത ഡേറ്റയെ ഫേസ്ബുക്കിന് സ്വീകരിക്കാന്‍ കഴിയില്ല.

എന്നിരുന്നാലും ബന്ധപ്പെട്ട ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് ഉപയോക്താക്കളുടെ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ കണ്ടെത്താനും സാധ്യതയുണ്ട്. അങ്ങനെ മറ്റു ആപ്ലിക്കേഷനുകളില്‍ ഉളള ഉപയോക്താക്കളുടെ പ്രവര്‍ത്തനത്തെ ആശ്രയിച്ച് സോഷ്യല്‍ മീഡിയ ഭീമന്‍ ലക്ഷ്യമിടുന്ന പരസ്യങ്ങളെ അനുവദിക്കും. ഈ സവിശേഷത ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്.

Top