പ്രതികൂല കാലാവസ്ഥ: പൗരന്‍മാര്‍ക്ക് ജാഗ്രത നിർദേശവുമായി യുഎഇ

അബുദാബി: ഒമാനില്‍ മഴ പ്രതികൂലമായ കാലവസ്ഥക്ക് കാരണമാകുന്ന സാഹചര്യത്തിൽ പൗരന്‍മാര്‍ക്ക് ജാഗ്രത നിർദേശവുമായി യുഎഇ. ഒമാനിലെ നയതന്ത്ര കാര്യാലയമാണ് നിർദേശം നൽകിയിരിക്കുന്നത്. പ്രാദേശിക തലത്തിൽ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ഇന്നുമുതല്‍ ഒമാനില്‍ മഴ തുടങ്ങുമെന്ന് അധികൃതർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

97180024 എന്ന നമ്പറില്‍ അടിയന്തിര സാഹചര്യങ്ങില്‍ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെടാം. യുഎഇയില്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് ഉയര്‍ന്നുപൊങ്ങിയ പൊടിപടലങ്ങള്‍ മൂലം റോഡ് വ്യക്തമായി കാണുന്നതിന് തടസമുണ്ടായിരുന്നു.

മോട്ടോര്‍ വാഹന യാത്രികര്‍ പൊടിപടലങ്ങളുണ്ടാക്കുന്ന അവസ്ഥയിൽ ജാഗ്രത പാലിക്കണമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റിരിയോളജി നേരത്തെ നിര്‍ദേശം നൽകിയിരുന്നു. വാഹനമോടിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും യുഎഇ സര്‍ക്കാര്‍ പൗരൻമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Top