പ്രതികൂല കാലാവസ്ഥ; ജമ്മു കശ്മീരില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു

കശ്മീര്‍: ജമ്മു കശ്മീരില്‍ പ്രകൃതി ക്ഷോഭത്തെ തുടര്‍ന്ന് ഭാരത് ജോഡോ യാത്ര നിര്‍ത്തി വച്ചു. റമ്പാന്‍, ബനിഹാള്‍ മേഖലകളില്‍ കനത്ത മഴയും മണ്ണിടിച്ചിലും മൂലമാണ് യാത്ര നിര്‍ത്തിവയ്ക്കേണ്ടി വന്നത്. പ്രതികൂല സാഹചര്യത്തില്‍ യാത്ര തുടരരുതെന്ന് ജമ്മു കശ്മീര്‍ ട്രാഫിക് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നാളത്തെ വിശ്രമത്തിന് ശേഷം യാത്ര മറ്റന്നാള്‍ തുടരും.

കഴിഞ്ഞ വ്യാഴാഴ്ചയാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര ജമ്മുവില്‍ പ്രവേശിച്ചത്. 30ന് ശ്രീനഗറിലാണ് യാത്ര സമാപിക്കുക. ബുധനാഴ്ച രാവിലെ ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ കനത്ത മഴയെ തുടർന്ന് റംബാൻ ജില്ലയില്‍ ട്രക്ക് ഡ്രൈവർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Top