അഡ്വഞ്ചര്‍ സ്പോര്‍ട്സ് ബൈക്കായ ആഫ്രിക്ക ട്വിന്‍ ഇന്ത്യയില്‍

ന്യൂഡല്‍ഹി: ഹോണ്ടയുടെ പരിഷ്‌കരിച്ച അഡ്വഞ്ചര്‍ സ്പോര്‍ട്സ് ബൈക്കായ ആഫ്രിക്ക ട്വിന്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചു തുടങ്ങി. ഇന്ത്യയിലെ ആദ്യ 2020 മോഡല്‍ ആഫ്രിക്ക ട്വിന്‍ ഹോണ്ടയുടെ പ്രീമിയം ബിഗ് ബൈക്ക് ഡീലര്‍ഷിപ്പായ ബിഗ് വില്ലിന്റെ ഗുരുഗ്രാമിലെ ഷോറൂമില്‍ നിന്നാണ് നിരത്തുകളിലെത്തിയത്.

2020 ആഫ്രിക്ക ട്വിന്‍ മാനുവല്‍ പതിപ്പിന് 15.35 ലക്ഷം രൂപയും ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ മോഡലിന് 16.10 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. രണ്ട് വേരിയന്റിലും ഹോണ്ട ടോപ്പ് ബോക്സ്, വൈസര്‍, ക്വിക്ക് ഷിഫ്റ്റര്‍, മെയിന്‍ സ്റ്റാന്റ്, റാലി സ്റ്റെപ്പ്, എന്‍ജിന്‍ ഗാര്‍ഡ്, ഫോഗ് ലാമ്പ്, വിന്‍ഡ് സ്‌ക്രീന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ട്.

1,084 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. ഈ എഞ്ചിന്‍ 7,500 rpm -ല്‍ 101 bhp കരുത്തും 6,250 rpm -ല്‍ 105 Nm ടോര്‍ക്കും സൃഷ്ടിക്കും. ടൂര്‍, അര്‍ബന്‍, ഗ്രാവല്‍, ഓഫ്-റോഡ് എന്നിങ്ങനെ റൈഡിങ് മോഡുകള്‍ക്കൊപ്പം രണ്ടു കസ്റ്റം റൈഡ് മോഡുകളും പുതിയ ബൈക്കിന്റെ സവിശേഷതയാണ്.

ഭാരം കുറഞ്ഞ അലുമിനിയം സിലിണ്ടര്‍ സ്ലീവ്, റീഡിസൈന്‍ ചെയ്ത എഞ്ചിന്‍ കെയ്‌സിംഗ് എന്നിവ പുതിയ ആഫ്രിക്ക ട്വിന്നിന്റെ ഭാരവും കുറച്ചിട്ടുണ്ട്.ഹോണ്ട ആഫ്രിക്ക ട്വിന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത് 2017-ലാണ്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ആദ്യമായി നിര്‍മിച്ച 1000 സിസി ബൈക്കാണ് ആഫ്രിക്ക ട്വിന്‍. മാര്‍ച്ചിലാണ് 2020-മോഡല്‍ ആഫ്രിക്ക ട്വിന്‍ ബൈക്ക് അവതരിപ്പിച്ചത്.

മാനുവല്‍, ഡിസിടി ട്രാന്‍സ്മിഷനുകളില്‍ എത്തുന്ന ഈ ബൈക്ക് ഡക്കാര്‍ റാലി ചാമ്പ്യന്‍ റിക്കി ബ്രാബെക്കാണ് അവതരിപ്പിച്ചത്. മുന്‍ മോഡലിനെക്കാള്‍ അഞ്ച് കിലോഗ്രാം ഭാരവും കുറഞ്ഞിട്ടുണ്ട്. മുന്‍വശത്ത് ഷോവ ഷോവ 45 mm കാട്രിഡ്ജ് തരത്തിലുള്ള വിപരീത ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ പ്രോ-ലിങ്കുള്ള മോണോബ്ലോക്ക് അലുമിനിയം സ്വിംഗ് ആം അടങ്ങുന്ന ഷോവ ഗ്യാസ് ചാര്‍ജ്ഡ് ഡാംപ്പര്‍ എന്നിവ ഉള്‍ക്കൊള്ളുന്നു.

Top