ആദ്യ അഡ്വഞ്ചര്‍ ബൈക്കുമായി ബെനലി TRK 502 വിപണിയിലെത്തുന്നു; ബുക്കിങ് ആരംഭിച്ചു

ന്ത്യയില്‍ ആദ്യ അഡ്വഞ്ചര്‍ ബൈക്കുമായി ബെനലി TRK 502 വിപണിയിലെത്തുന്നു. കമ്പനി വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. 10000 രൂപയാണ് ബുക്കിങ് തുക. റോഡ് ടയറുകളും അലോയ് വീലുകളും സ്റ്റാന്‍ഡേര്‍ഡ് TRK 502 മോഡലിന് ബെനലി നല്‍കുമ്പോള്‍, ഡ്യൂവല്‍ പര്‍പ്പസ് ടയറുകളും സ്‌പോക്ക് റിമ്മുകളുമാണ് TRK 502X ഓഫ്‌റോഡ് പതിപ്പില്‍.

ഓഫ്‌റോഡിംഗ് സാഹസങ്ങള്‍ മുന്‍നിര്‍ത്തി 502X -ന് പ്രത്യേക ബാഷ് പ്ലേറ്റ് കമ്പനി കൂടുതല്‍ നല്‍കിയിട്ടുണ്ട്. എഞ്ചിന് കവചമൊരുക്കാനാണിത്. മോഡലില്‍ എക്‌സ്‌ഹോസ്റ്റ് മഫ്‌ളര്‍ ഏറെ ഉയര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. നീളംകൂടിയ മുന്‍ പിന്‍ സസ്‌പെന്‍ഷന്‍ ട്രാവല്‍ ദുര്‍ഘടമായ പ്രതലങ്ങളില്‍ ബൈക്കിനെ സഹായിക്കും. ഇരു ബൈക്കുകളും ഒരേ ഷാസിയും ബോഡി പാനലുകളുമാണ് പങ്കിടുന്നത്.ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള 499.6 സിസി പാരലല്‍ ട്വിന്‍ എഞ്ചിന്‍ 47 bhp കരുത്തും 45 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡാണ് ഇരു മോഡലുകളിലെയും ഗിയര്‍ബോക്‌സ്.

17 ഇഞ്ച് വലുപ്പമുണ്ട് ബെനലി 502X മോഡലിന്റെ മുന്‍ ടയറിന്. പിന്‍ ടയറിന് വലുപ്പം 17 ഇഞ്ചും. എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് TRK 502 -ല്‍ മുന്‍ പിന്‍ ടയറുകള്‍ക്ക് 17 ഇഞ്ചാണ് വലുപ്പം. 2,200 mm നീളവും 915 mm വീതിയും 1,450 mm ഉയരവും ബെനലിയുടെ പുതിയ അഡ്വഞ്ചര്‍ ബൈക്കുകള്‍ക്കുണ്ട്. സ്റ്റാന്‍ഡേര്‍ഡ് 502 മോഡല്‍ 800 mm സീറ്റ് ഉയരും കുറിക്കും.502X മോഡലിന് 840 mm ആണ് സീറ്റ് ഉയരം.ഇരു ബൈക്കുകളിലും അഞ്ചു വര്‍ഷ സ്റ്റാന്‍ഡേര്‍ഡ് വാറന്റി കമ്ബനി ഉറപ്പുവരുത്തും. റെഡ്, വൈറ്റ്, ഗ്രെയ് എന്നീ മൂന്നു നിറപ്പതിപ്പുകളാണ് TRK 502 മോഡലുകളിലുള്ളത്. അഞ്ചുലക്ഷം രൂപ വിലയില്‍ ബെനലി TRK 502യും 5.4 ലക്ഷം രൂപയാണ് TRK 502X -ന് വില

Top