ഒമിക്രോണിന്റെ വരവ്; സെൻസെക്സ്, നിഫ്റ്റി കുത്തനെ താഴ്ന്നു

മുംബൈ: ഒമിക്രോൺ ഭീതി പിടിമുറുക്കിയപ്പോൾ ആഗോള ഓഹരിവിപണികളിൽ കനത്ത ഇടിവ്. ഇന്ത്യയിലും വൻ വീഴ്ച ദൃശ്യമായി. ബിഎസ്ഇ സെൻസെക്സ്, എൻഎസ്‍ഇ നിഫ്റ്റി എന്നീ മുഖ്യസൂചികകൾ നാലു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കു വീണു. സെൻസെക്സ് 1190 പോയിന്റും നിഫ്റ്റി 371 പോയിന്റും കുറഞ്ഞു.

സെൻസെക്സ് ഓഹരികളിൽ ടാറ്റ സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, കോട്ടക് ബാങ്ക്, എൻടിപിസി എന്നിവയുടെ ഓഹരിവിലയാണ് കൂടുതൽ ഇടിഞ്ഞത്. ആഗോള നിക്ഷേപക സ്ഥാപനങ്ങൾ ഓഹരി വിപണികളിൽനിന്നു വൻതോതിൽ വിറ്റു പിന്മാറുകയാണ്. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിക്ഷേപതന്ത്രങ്ങൾ പുനരാലോചിക്കുകയാണ് നിക്ഷേപകർ.

Top