റെക്കോര്‍ഡ് നേട്ടം കുറിച്ച് സൂപ്പര്‍സ്റ്റാര്‍ ചിത്രം വില്ലന്റെ അഡ്വാന്‍സ് ബുക്കിങ്

സൂപ്പര്‍സ്റ്റാര്‍ ചിത്രം വില്ലന്റെ അഡ്വാന്‍സ് ബുക്കിങിന് റെക്കോര്‍ഡ് നേട്ടം.

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന വില്ലന്‍ 27നാണ് തിയേറ്ററുകളിലെത്തുന്നത്.

വില്ലന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിക്കുന്ന വിവരം ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

അവിശ്വസനീയമായ രീതിയിലാണ് ഇപ്പോള്‍ വില്ലന്റെ അഡ്വാന്‍സ് ബുക്കിങ് പുരോഗമിക്കുന്നത്.

40 ഓളം ഫാന്‍സ് ഷോകളാണ് ഇതുവരെ നിശ്ചയിച്ചിരിയ്ക്കുന്നത്.

Top