അജയ് ദേവ്‍ഗണ്‍ ചിത്രം ‘താങ്ക് ഗോഡി’ന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി

ജയ് ദേവ്‍ഗണ്‍ നായകനാകുന്ന പുതിയ സിനിമ ‘താങ്ക് ഗോഡ്’ ഒക്ടോബര്‍ 25ന് തിയറ്ററുകളില്‍ എത്തും. ഇന്ദ്ര കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയും രാകുല്‍ പ്രീത് സിംഗും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഫാന്റസി കോമഡി ചിത്രമായ ‘താങ്ക് ഗോഡി’ന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങിയതായി അറിയിച്ചിരിക്കുകയാണ് അജയ് ദേവ്‍ഗണ്‍.

മോഹൻലാല്‍ നായകനായ ‘ദൃശ്യം 2’വിന്റെ ഹിന്ദി റീമേക്കാണ് അജയ് ദേവ്‍ഗണിന്റേതായി റിലീസ് ചെയ്യാനുള്ള മറ്റൊരു ചിത്രം. നവംബര്‍ 18ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ‘ദൃശ്യം 2’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിഷേക് പതക് ആണ്. സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം.

Top