സംവിധാനം ജയസൂര്യയുടെ മകന്‍; ‘ഒരു സര്‍ബത്ത് കഥ’യുടെ ടൈറ്റില്‍ ഗാനം പാടി ദുല്‍ഖര്‍

യസൂര്യയുടെ മകന്‍ അദ്വൈത് സംവിധാനം ചെയ്യുന്ന വെസ് സീരീസ് ഒരു സര്‍ബത്ത് കഥയുടെ ആദ്യഭാഗം പുറത്തുവിട്ടു. സര്‍ബത്ത് കഥയുടെ ടൈറ്റില്‍ ഗാനം പാടിയത് നടന്‍ ദുല്‍ഖര്‍ സല്‍മാനാണ്.

വബ് സീരീസിനെക്കുറിച്ച് വലിയ അവകാശവാദങ്ങളൊന്നും ഇല്ലെന്നും എല്ലാവരെയും ചിരിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും അദ്വൈത് പറഞ്ഞിരുന്നു.

ഒരു സര്‍ബത്ത് കഥയ്ക്ക് പുറമെ രണ്ട് ഹ്രസ്വചിത്രങ്ങളും നേരത്തെ അദ്വൈത് സംവിധാനം ചെയ്തിരുന്നു. അദ്വൈത് ഒരുക്കിയ കളര്‍ഫുള്‍ ഹാന്റ്‌സ് എന്ന ഹ്രസ്വചിത്രം ഒര്‍ലാന്റോ ഹ്രസ്വചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.

https://youtu.be/_dxieVD1rWg

Top