അഡ്വ. ടിവി മുഹമ്മദ് ഫൈസലിനെ മൈനോറിറ്റി കമ്മീഷന്‍ അംഗമായി നിയമിച്ചു

തിരുവനന്തപുരം: മൂന്നംഗ മൈനോറിറ്റി കമ്മീഷനിലെ ഒരു ഒഴിവിലേക്ക് തൃശൂര്‍, ചാവക്കാട് സ്വദേശിയും നിലവില്‍ കുന്നംകുളം കൊച്ചന്നൂരില്‍ സ്ഥിര താമസക്കാരനും ആയ അഡ്വ. ടി.വി മുഹമ്മദ് ഫൈസലിനെ നിയമിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി.

ജസ്റ്റിസ് പി കെ ഹനീഫ ചെയര്‍മാനായുള്ള മൈനോറിറ്റി കമ്മീഷനില്‍ ബിന്ദു തോമസ് ആണ് മറ്റൊരംഗം. വരുന്ന തിങ്കളാഴ്ച ചുമതല ഏറ്റെടുക്കുമെന്ന് മുഹമ്മദ് ഫൈസല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Top