പി കെ ശശിയ്‌ക്കെതിരെ പാര്‍ട്ടി സ്വീകരിച്ച നടപടി കൂടിപ്പോയെന്ന് അഡ്വ ജയശങ്കര്‍

കൊച്ചി: ഡി.വൈ.എഫ്.ഐ വനിതാ നേതാവിനോട് ഫോണില്‍ മോശമായി സംസാരിച്ചെന്ന പരാതിയില്‍ പി.കെ.ശശി എം.എല്‍.എയ്ക്കെതിരെ സി.പി.എം സ്വീകരിച്ച നടപടി കൂടിപ്പോയെന്ന് അഡ്വ. ജയശങ്കര്‍. പണ്ട് വിവാദ പരാമര്‍ശത്തിന്റെ പേരില്‍ എം.എം.മണിയെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.

പിന്നീട് അദ്ദേഹത്തെ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരികയാണ് സി.പി.എം ചെയ്തിരിക്കുന്നത്. ഇത് തന്നെ ശശിയുടെ കാര്യത്തിലും പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ദൈവവും വിശ്വാസവും ഇല്ലെന്ന് വാദിക്കുന്ന സി.പി.എം സ്ത്രീകള്‍ക്ക് നല്‍കുന്ന പരിഗണന എന്താണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും പെണ്‍കുട്ടികള്‍ക്ക് ഡി.വൈ.എഫ്.ഐ പോലൊരു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ആകില്ലെന്ന സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top