സ്വപ്‌ന കൊച്ചാപ്പയെ ഫോണില്‍ വിളിച്ചത് കൊച്ചുവര്‍ത്തമാനം പറയാനല്ല; അഡ്വ ജയശങ്കര്‍

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തു കേസില്‍ കെ ടി ജലീലിനെതിരെ പരിഹാസവുമായി അഡ്വക്കറ്റ് ജയശങ്കര്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘സ്വപ്ന സുരേഷ് ജലീല്‍ കൊച്ചാപ്പയെ നിരന്തരം ഫോണില്‍ വിളിച്ചതും കൊച്ചാപ്പ സ്വപ്ന സുന്ദരിയെ തിരിച്ചു വിളിച്ചതും കൊച്ചു വര്‍ത്തമാനം പറയാനല്ല, കൊഞ്ചിക്കുഴയാനുമല്ല.

തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിന്റെ സാങ്കേതിക സഹായത്തോടെ കേരള/ ഗാന്ധി/കാലിക്കറ്റ് സര്‍വകലാശാലകളില്‍ ഡിപ്ലോമാറ്റിക് ഗോള്‍ഡ് ഡിപ്ലോമ കോഴ്‌സുകള്‍ ആരംഭിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാനായിരുന്നുവെന്ന് അദ്ദേഹം പരിഹാസരൂപേണ കുറിച്ചു.

Top