നാമജപയജ്ഞത്തിനും കാണിക്ക ചലഞ്ചിനും വിലക്കില്ല; ശബരിമല വിഷയത്തില്‍ അഡ്വ ജയശങ്കര്‍

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് അഡ്വ ജയശങ്കര്‍ രംഗത്ത്. നാമജപയഞ്ജത്തിനും കാണിക്ക ചലഞ്ചിനും വിലക്കില്ല. സെപ്റ്റംബര്‍ 28ലെ വിധി സ്റ്റേ ചെയ്തിട്ടില്ല. അതുകൊണ്ട് 10നും 50നുമിടയ്ക്കു പ്രായമുള്ള ആക്ടിവിസ്റ്റുകള്‍ക്ക് മലചവിട്ടാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശബരിമല കേസിൽ ആരും തോറ്റില്ല; എല്ലാവരും ജയിച്ചു.

മകരവിളക്ക് കഴിഞ്ഞു നടയടച്ച ശേഷമേ പുന:പരിശോധന ഹർജികൾ വാദം കേൾക്കുകയുളളൂ. അതുവരെ ബിജെപിക്കും കോൺഗ്രസിനും സമരം തുടരാം. നാമജപയജ്ഞത്തിനും കാണിക്ക ചലഞ്ചിനും വിലക്കില്ല.

സെപ്റ്റംബർ 28ലെ വിധി സ്റ്റേ ചെയ്തിട്ടില്ല. അതുകൊണ്ട് 10നും 50നുമിടയ്ക്കു പ്രായമുള്ള ആക്ടിവിസ്റ്റുകൾക്ക് മലചവിട്ടാം, കലിയുഗവരദനെ തൊഴുതു സായൂജ്യമടയാം. പോലീസ് അവർക്കു സംരക്ഷണം നൽകും, തടയുന്നവരെ തല്ലും.

ഇടതുപക്ഷ പാർട്ടികളുടെ നവോത്ഥാന സദസ്സുകളും നിർബാധം നടക്കും. സാംസ്കാരിക നായികാ നായകർ തുടർന്നും പ്രഭാഷണം നടത്തും.

പുന:പരിശോധന ഹർജിയിൽ തീരുമാനമാകുമ്പോഴേക്കും പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ബാക്കി ജനങ്ങൾ തീരുമാനിക്കും.

ഹരിഹരസുതനയ്യനയ്യപ്പ സ്വാമിയേ ശരണമയ്യപ്പ!

Top