എട്ടും പൊട്ടും തിരിയാത്ത മുഖ്യമന്ത്രിയെ പറ്റിച്ച മഹാഖലന്‍; പരിഹാസവുമായി അഡ്വക്കറ്റ് ജയശങ്കര്‍

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി ശിവശങ്കറിനെയും പരിഹസിച്ച് അഡ്വക്കറ്റ് ജയശങ്കര്‍ രംഗത്ത്. എട്ടും പൊട്ടും തിരിയാത്ത പാവം മുഖ്യമന്ത്രിയെ പറഞ്ഞു പറ്റിച്ച മഹാഖലന്‍ എന്നായിരുന്നു ശിവശങ്കറിനെ പരിഹസിച്ച് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

പാവങ്ങളുടെ പാര്‍ട്ടിക്കോ സര്‍ക്കാരിനോ മഹാനായ മുഖ്യമന്ത്രിക്കോ സ്വര്‍ണ്ണക്കടത്തു കേസില്‍ ഉത്തരവാദിത്വമില്ലെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ചതിയൻ.. വഞ്ചകൻ… പരമ നീചൻ… എട്ടും പൊട്ടും തിരിയാത്ത പാവം മുഖ്യമന്ത്രിയെ പറഞ്ഞു പറ്റിച്ച മഹാ ഖലൻ!

ശിവശങ്കരനും സ്വപ്നയുമായുളള ഒരിടപാടിലും സർക്കാർ പങ്കാളിയല്ല, മുഖ്യമന്ത്രിക്കു മനസറിവില്ല. സ്വർണക്കടത്തോ കുഴൽപ്പണമിടപാടോ ഇടതു മുന്നണിയുടെ പ്രകടന പത്രികയിൽ പറഞ്ഞിട്ടുളള കാര്യങ്ങളല്ല. പാവങ്ങളുടെ പാർട്ടിക്കോ സർക്കാരിനോ മഹാനായ മുഖ്യമന്ത്രിക്കോ ഇതിന് ഉത്തരവാദിത്തമില്ല.

സഖാക്കളേ, സുഹൃത്തുക്കളേ ന്യായീകരണ തൊഴിലാളികളേ സംഘടിക്കുവിൻ! ഈ മഹാ സത്യം ലോകമെമ്പാടും ഉദ്ഘോഷിക്കുവിൻ!!

Top