ആരെ വേണമെങ്കിലും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്; പരിഹാസവുമായി അഡ്വ ജയശങ്കര്‍

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ പരിഹസിച്ച് അഡ്വക്കറ്റ് ജയശങ്കര്‍. ആരോപിതരായ എല്ലാ പ്രതികളെയും സര്‍ക്കാര്‍ ഒഴിവാക്കി. ഇനി ആരെ വേണമെങ്കിലും സര്‍ക്കാര്‍ ഒഴിവാക്കാന്‍ തയ്യാറാണെന്ന് ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആദ്യം സ്വപ്ന സുരേഷിനെ ഒഴിവാക്കി

പിന്നെ ഡെയർ ഡെവിൾ ശിവശങ്കരനെ ഒഴിവാക്കി

അതുകഴിഞ്ഞ് അരുൺ ബാലചന്ദ്രനെ ഒഴിവാക്കി

ഇപ്പോഴിതാ, പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെയും ഒഴിവാക്കി.

ഇനി ആരെ വേണമെങ്കിലും ഒഴിവാക്കാൻ തയ്യാറാണ്. മാന്യമഹാജനങ്ങളേ നിങ്ങൾ ഈ സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കരുത്.

Top