adv.aloor’s statement about govindachami’s drug mafiya-relation-police-investigation-start

തിരുവനന്തപുരം : സൗമ്യ വധക്കേസ് പ്രേതി ഗോവിന്ദച്ചാമിക്കെതിരായ അഡ്വ.ആളൂരിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

രഹസ്യാന്വേഷണ വിഭാഗത്തിനാണ് അന്വേഷണ ചുമതല.ഗോവിന്ദച്ചാമിയുടെ മയക്കുമരുന്ന് മാഫിയ ബന്ധങ്ങളാണ് അന്വേഷിക്കുന്നത് .

സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്കു പിന്നില്‍ മുംബൈയിലെ പന്‍വേല്‍ ആസ്ഥാനമായ വന്‍ മയക്കുമരുന്ന് മാഫിയ പ്രര്‍ത്തിക്കുന്നുണ്ടെന്ന് ആളൂര്‍ വെളിപ്പെടുത്തിയിരുന്നു.

സംഘത്തില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ടെന്നും ആളൂര്‍ സൂചിപ്പിച്ചിരുന്നു.

വക്കാലത്ത് ഏല്‍പിച്ചതു മുതല്‍ ഇവരുടെ സഹായമുണ്ടെന്നും ഇവരാണ് തനിക്ക് പ്രതിഫലം നല്‍കിയതെന്നും കേസില്‍ ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാവുന്ന ആളൂര്‍ വ്യക്തമാക്കിയിരുന്നു.

Top