ബെന്യാമിന്റെ ആടുജീവിതം; പുത്തന്‍ മേക്ക്ഓവറില്‍ പ്രിഥ്വിരാജ്

ബെന്യാമിന്റെ ആടുജീവീതം എന്ന നോവല്‍ മലയാളികള്‍ നെഞ്ചിലേറ്റിയിട്ടു വര്‍ഷങ്ങള്‍ പിന്നിട്ട് കഴിഞ്ഞു. എന്നാല്‍ ഇന്ന് അതേ നോവലിന്റെ ദൃശ്യാവിഷ്‌കാരത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. പ്രിഥ്വിരാജാണ് സിനിമയില്‍ നായകനായ നജീബിന്റെ വേഷം ചെയ്യുന്നത്.

ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജോര്‍ധാനില്‍ പുരോഗമിക്കുന്നു. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിലെ പ്രിഥ്വിരാജിന്റെ ലുക്കാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.
തടിച്ച ശരീരവും കറുത്ത മുഖവുമായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ രൂപം ആരാധകരില്‍ കൗതുകമുണര്‍ത്തി. എറെ അഭി
ഭിനയ സാദ്ധ്യതയുള്ള കഥാപാത്രമാണ് നജീബ്.

Top