‘ആട് ജീവിതം’: സഹാറയില്‍ നിന്നുള്ള വീഡിയോ പങ്കുവെച്ച് പൃഥ്വിരാജ്

മലയാള സിനിമാപ്രേമികള്‍ ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ‘ആട്ജീവിതം’. ഏറെ നാളുകള്‍ക്ക് ശേഷം സിനിമയുടെ ചിത്രീകരണം തുടങ്ങുമ്പോള്‍ സഹാറാ മരുഭൂമിയില്‍ നിന്നുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് പൃഥ്വി.സിനിമയുടെ ചിത്രീകരണം അള്‍ജീരിയയില്‍ പുരോഗമിക്കുകയാണ്.

‘ആട്ജീവിതത്തിന്റെ ചിത്രീകരണം ഇനിയും 90 ദിവസമുണ്ട്. കുറെ സീന്‍സ് ചിത്രീകരിച്ചു. ഇനി ഷൂട്ട് ചെയ്യേണ്ട ഭാഗങ്ങളാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗങ്ങള്‍. രക്ഷപ്പെടുന്നതും മറ്റും. ആദ്യം അല്‍ജീരിയയില്‍ ഒരു മാസം ഷൂട്ടുണ്ട്. അവിടെ നിന്ന് ജോര്‍ജിയയിലേക്ക് പോകണം. അവിടെയും ഒരു മാസമുണ്ട്. ഈ ആട്ജീവിതം തീര്‍ത്ത ശേഷം വേണം എന്റെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യാന്‍. അഭിനയിക്കുന്ന സിനിമകള്‍ ആണെങ്കിലും സംവിധാനം ചെയ്യുന്നത് ആണെങ്കിലുമെല്ലാം ഇതിന് ശേഷം മാത്രമേ പ്ലാന്‍ ചെയ്യാന്‍ സാധിക്കൂ’, പൃഥ്വിരാജ് പറഞ്ഞു.

അതേസമയം ‘ജന ഗണ മന’യാണ് നടന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.ഡിജോ ജോസ് ആന്റണിയാണ് ചിത്രത്തിന്റെ സംവിധാനം. സിനിമയില്‍ ഒരു വക്കീലിന്റെ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹന്‍ദാസ് എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ഷാരിസ് മുഹമ്മദാണ് ചിത്രത്തിനായി തിരക്കഥ ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ജനഗണമന നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ഏലമണും എഡിറ്റിംഗ് ശ്രീജിത്ത് സാരംഗുമാണ്. പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഓള്‍ഡ്മങ്ക്‌സ് ആണ്.

Top