“അദൃശ്യ ജാലകങ്ങള്‍”; ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി

ടൊവിനോ തോമസിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്ത ചിത്രമാണ്‌ അദൃശ്യ ജാലകങ്ങള്‍.ഇതുവരെ കാണാത്ത ഗെറ്റപ്പിലും പ്രകടനത്തിലുമാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. ഒരു സാങ്കല്‍പിക സ്ഥലത്ത് നടക്കുന്ന കഥയ്ക്ക് സര്‍റിയലിസ്റ്റിക് ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. പരിചരണമാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്.ടൊവിനോയുടെ നായക കഥാപാത്രത്തിന് പേരില്ല.ഇപ്പോഴിതാ

കരിയറിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ഇതെന്ന് സ്റ്റില്ലുകള്‍ പങ്കുവച്ചുകൊണ്ട് ടൊവിനോ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. എല്ലനര്‍ ഫിലിംസ്, മൈത്രി മൂവി മേക്കേഴ്സ് എന്നിവര്‍ക്കൊപ്പം ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. നിമിഷ സജയന്‍ നായികയാവുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ഇന്ദ്രന്‍സുമുണ്ട്. മരിച്ചവരോട് സംസാരിക്കുന്ന നായക കഥാപാത്രത്തെ പുറത്തെത്തിയ ട്രെയ്‍ലറില്‍ കാണാം. മൂന്ന് മിനിറ്റില്‍ താഴെയാണ് ട്രെയ്‍ലറിന്‍റെ ദൈര്‍ഘ്യം. ഇത്തവണ ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിച്ച ദ് പോര്‍ട്രെയ്റ്റ്സിനു ശേഷം ഡോ. ബിജുവിന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്.

Top