തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍. നടപടി ക്രമങ്ങളും മറ്റ് കാര്യങ്ങളും തുടരട്ടേയെന്ന് പറഞ്ഞ അദ്ദേഹം നിയമപരമായ നടപടികള്‍ നടക്കുന്നതിനാല്‍ പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി.
അനുപമയ്ക്ക് മകനെ കിട്ടുമ്പോഴും കുഞ്ഞിനെ ദത്ത് കൊടുത്തതിലെ ദുരൂഹതകള്‍ നീങ്ങിയിട്ടില്ല. ഇതില്‍ ശിശുക്ഷേമ സമിതിയുടെയും, സിഡബ്ല്യുസിയുടെയും വീഴ്ചകള്‍ വ്യക്തമാക്കിയാണ് വനിതാ ശിശുവികസന ഡയറക്ടര്‍ ടി വി അനുപമ നല്‍കിയ റിപ്പോര്‍ട്ട്. അനുപമ എസ് ചന്ദ്രന്‍ കുഞ്ഞിനെ തേടിയെത്തിയതറിഞ്ഞിട്ടും ശിശുക്ഷേമ സമിതിയും, സി!ഡബ്ല്യുസിയും നടപടികള്‍ തുടര്‍ന്നതാണ് ഗൗരവതരം.
കോടതി കുറ്റക്കാരനായി കണ്ടെത്തുന്നത് വരെ തെറ്റുകാരനെന്ന് പറയാന്‍ കഴിയില്ലെന്നാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചത്. ആനാവൂര്‍ അടക്കം കുടുങ്ങുമെന്ന് ഉറപ്പാകുമ്പോഴാണ് ഷിജുഖാനെ സംരക്ഷിക്കുന്നതെന്ന് അനുപമ പ്രതികരിച്ചു. കുഞ്ഞിനെ തട്ടിയകറ്റിയവര്‍ക്കെതിരെയും നടപടിയുണ്ടായാല്‍ മാത്രമേ നീതി ലഭിക്കുവെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അനുപമ.