ദത്ത് വിവാദം; കുഞ്ഞിനെ തിരികെ എത്തിക്കാന്‍ സിഡബ്ല്യൂസി ഉത്തരവ്

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ കേരളത്തിലേക്ക് കൊണ്ടുവന്നേക്കും. ഇതുസംബന്ധിച്ച ഉത്തരവ് സി ഡബ്ല്യൂസി ശിശുക്ഷേമ സമിതിയ്ക്ക് കൈമാറി. അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

കുട്ടിയെ കേരളത്തിലെത്തിച്ച് ഡി എന്‍ എ പരിശോധന നടത്തും. പൊലീസ് സംരക്ഷണയിലാകും ആന്ധ്രാപ്രദേശില്‍ നിന്നും കുഞ്ഞിനെ എത്തിക്കുക. ആന്ധ്രാപ്രദേശ് സ്വദേശികളായ ദമ്പതികള്‍ക്കൊപ്പമാണ് ഇപ്പോള്‍ കുട്ടിയുള്ളത്. സി ഡബ്ല്യൂ സി ഉത്തരവില്‍ വ്യക്തത വരാനുണ്ടെന്ന് അനുപമ പറഞ്ഞു. ‘വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കി, കുറ്റക്കാരായവരെ പുറത്താക്കുംവരെ സമരം തുടരും’ അനുപമ പറഞ്ഞു.

അതേസമയം കേസില്‍ അനുപമയുടെ പിതാവ് ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ കോടതി പരിഗണിക്കും. അനുപമയുടെ അമ്മയും സഹോദരിയും ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് നേരത്തെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

Top