അടൂരിലെ അക്രമ സംഭവങ്ങള്‍ ; ആര്‍എസ്എസ് നേതാക്കള്‍ അടക്കം 5 പേര്‍ അറസ്റ്റില്‍

arrest

അടൂര്‍: അടൂരിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാക്കള്‍ അടക്കം 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താലൂക്ക് കാര്യവാഹക് അഭിലാഷ്, സഹകാര്യവാഹക് അരുണ്‍ ശര്‍മ്മ, ബിജെപി മണ്ഡലം സെക്രട്ടറി ശരത് ചന്ദ്രന്‍, രാകേഷ് ,അനീഷ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ കരുതിക്കൂട്ടിയാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്നും പ്രതികള്‍ സഞ്ചരിച്ചിരുന്ന അഞ്ച് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ആക്രമണത്തിനായി ബോംബുകള്‍ എത്തിച്ചതും ഉപയോഗിച്ചതും ഗൂഢാലോചനയുടെ ഭാഗമായാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും വിശദമായ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.

Top