adoor rape; one girl attemt suicide

പത്തനംതിട്ട: അടൂരില്‍ കെട്ടിയിട്ട് പീഡനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തില്‍ വച്ചാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.

ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് പെണ്‍കുട്ടി മഹിളാ മന്ദിരത്തിലെ ശുചിമുറിയില്‍ കയറി കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

ശുചിമുറിയില്‍ കയറി ഒരു മണിക്കൂറോളം പിന്നിട്ടിട്ടും പെണ്‍കുട്ടി പുറത്തിറാങ്ങത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ അന്തോവാസികള്‍ വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു. രക്തം വാര്‍ന്ന് അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ഉടന്‍ തന്നെ കോഴഞ്ചേരിയിലെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചു.

കേസിനെ തുടര്‍ന്ന് കോഴഞ്ചേരിയിലെ മഹിളാമന്ദിരത്തിലാണ് പെണ്‍കുട്ടിയെ താമസിപ്പിച്ചിരുന്നത്. പെണ്‍കുട്ടിയെ വിട്ടുകിട്ടണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സുരക്ഷയെ കരുതി കുട്ടിയെ മഹിളാമന്ദിരത്തില്‍ താമസിപ്പിക്കുകയായിരുന്നു. വീട്ടില്‍ പോകാന്‍ സാധിക്കാത്തതിലുള്ള മനപ്രയാസത്തിലാണ് കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത് എന്ന് പോലീസ് അറിയിച്ചു.

Top