രണ്ട് സീറ്റിൽ മാത്രം പ്രഖ്യാപനം ; ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും, ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി ഒൌദ്യോഗികമായി പ്രഖ്യാപിച്ചു. അടൂര്‍ പ്രകാശ് ആറ്റിങ്ങലിലും ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയിലും മല്‍സരിക്കും.

ഇന്നത്തെ പട്ടികയില്‍ വയനാടും വടകരയും ഇടംപിടിച്ചില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ നാല് സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കം തുടരുകയായിരുന്നു. വടകരയില്‍ കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് അവസാന തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം എന്നുണ്ടാകും എന്നതില്‍ വ്യക്തത ഇല്ല.

നിലവിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ:

തിരുവനന്തപുരം: ശശി തരൂര്‍
ആറ്റിങ്ങൽ: അടൂർ പ്രകാശ്
മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ്
പത്തനംതിട്ട: ആന്‍റോ ആന്‍റണി
ആലപ്പുഴ: ഷാനിമോൾ ഉസ്മാൻ
എറണാകുളം: ഹൈബി ഈഡൻ
ഇടുക്കി: ഡീൻ കുര്യാക്കോസ്
തൃശൂര്‍: ടി എൻ പ്രതാപൻ
ചാലക്കുടി: ബെന്നി ബെഹ്നാൻ
ആലത്തൂർ: രമ്യ ഹരിദാസ്
പാലക്കാട്: വി കെ ശ്രീകണ്ഠൻ
കോഴിക്കോട്: എം കെ രാഘവൻ
കണ്ണൂര്‍: കെ സുധാകരൻ
കാസര്‍കോട്: രാജ്മോഹൻ ഉണ്ണിത്താൻ

Top