Adoor praksh against sudheeran

കൊച്ചി: കോണ്‍ഗ്രസിലെ ഗ്രൂപ്പ് വൈരങ്ങള്‍ക്കിടയില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ കടുത്ത ആരോപണങ്ങളുമായി അടൂര്‍ പ്രകാശ് രംഗത്ത്.

വി.എം സുധീരന്‍ തന്നെ വ്യക്തിപരമായി വേട്ടയാടുകയാണ്. അതിന്റെ കാരണം അറിയില്ല. യുഡിഎഫ് ഭരണകാലത്തും ശേഷവും തനിക്കുണ്ടായ പ്രതിസന്ധിയില്‍ കൂടെ നിന്നത് മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടി മാത്രമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

കൈവിട്ടവര്‍ കാര്യങ്ങള്‍ തിരിച്ചറിയുന്ന സമയം ഉണ്ടാകും.കഴിഞ്ഞ സര്‍ക്കാരില്‍ വിവാദമായ തീരുമാനങ്ങളില്‍ പങ്കാളിയല്ല, മാന്യതകൊണ്ടാണ് മിണ്ടാതിരുന്നത്. താന്‍ കൂടി പ്രതികരിച്ചിരുന്നെങ്കില്‍ ഇപ്പോളുളള സീറ്റുകള്‍ പോലും യുഡിഎഫിന് കിട്ടില്ലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ബിജു രമേശിന്റെ മകളും തന്റെ മകനുമായി നടന്ന വിവാഹനിശ്ചയ ചടങ്ങില്‍ വിവാദങ്ങള്‍ ഉണ്ടാക്കിയതില്‍ കെ.എം മാണിക്ക് പ്രത്യേക ലക്ഷ്യങ്ങള്‍ ഉണ്ടാകും. മക്കളുടെ വിവാഹത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയോ തെറ്റോ എന്ന് ചിന്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top