adoor prakash comment

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നല്‍കണോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കാട്ടുകള്ളന്‍ എന്ന് ആക്ഷേപിച്ചവര്‍ ഒരിക്കല്‍ സത്യം മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ തനിക്ക് പുത്തരിയല്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അടൂര്‍ പ്രകാശിന്റെ സീറ്റിനെച്ചൊല്ലി ഡല്‍ഹിയില്‍ തര്‍ക്കം മുറുകുന്നതിനിടെയാണ് അദ്ദേഹത്തിന്റ പ്രതികരണം. അദ്ദേഹത്തിന്റെ മണ്ഡലമായ കോന്നിയില്‍ മറ്റൊരു പേര് കൂടി കെ.പി.സി.സി പ്രസിഡന്റ് നിര്‍ദ്ദേശിച്ചതാണ് വിവാദത്തിന് കാരണം.

Top