മുല്ലപ്പള്ളിയും ചെന്നിത്തലയും ഇടപെട്ടു; അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നു

പത്തനംതിട്ട: കോന്നിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ഇടഞ്ഞു നിന്ന അടൂര്‍ പ്രകാശ് യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തി. മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ഇടപെട്ടതോടെയാണ് അടൂര്‍ പ്രകാശ് വഴങ്ങിയത്.

ഡിസിസി അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അടൂര്‍ പ്രകാശ് പങ്കെടുത്തേക്കില്ലെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അനാവശ്യ പരാമര്‍ശം നടത്തിയെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. തുടര്‍ന്നാണ് മുല്ലപ്പള്ളിയും ചെന്നിത്തലയും നേരിട്ട് ഇടപെട്ടത്.

Top