കേരള കോൺഗ്രസിനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത് അടൂര്‍ പ്രകാശ്

കേരള കോൺഗ്രസ്സ് ജോസ് വിഭാഗം യു.ഡി.എഫിലേക്ക് വരണമെന്ന് അടൂർ പ്രകാശ് എം.പി. തന്റെ നിലപാട് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചാണ്ടി ഉമ്മൻ വലിയ ഭൂരിപക്ഷത്തോടെ ജയിക്കും. സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടി പണം ഉണ്ടാക്കുന്ന സംവിധാനമായി എൽ.ഡി.എഫ് സർക്കാർ മാറിയിരിക്കുന്നു. പുതുപ്പള്ളിയിലെ മാത്രമല്ല കേരളത്തിലെ മുഴുവൻ ജനങ്ങളും ഉമ്മൻചാണ്ടിയെ മനസ്സിലേറ്റി നടക്കുകയാണെന്നും പുതുപ്പള്ളിയിലെ വിജയത്തിന് വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളും മുന്നണി നടത്തി വരികയാണെന്നും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി (പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം വീഡിയോയില്‍ കാണുക )

Top