Adoor prakash-in- Valliyankavu-Temple

മുണ്ടക്കയം: വിവാദ ഐപിഎസുകാരന് പിന്നാലെ മന്ത്രി അടൂര്‍ പ്രകാശും ശത്രുസംഹാര പൂജക്കായി വള്ളിയാങ്കാവ് ദേവി ക്ഷേത്രത്തിലെത്തി.

ശത്രുസംഹാരത്തിനായി ക്ഷേത്രത്തില്‍ നടത്തുന്ന പ്രത്യേക പൂജകളായ നടഗുരുതി, വെള്ളംകുടി, ശത്രുസംഹാരപൂജ, ഭാഗ്യസൂക്തം, രക്തപുഷ്പാഞ്ജലി എന്നീ പൂജകള്‍ നടത്തിയാണ് മന്ത്രി മടങ്ങിയത്.

സീറ്റ് ലഭിക്കുന്നതിനായി ഇത്തരം വഴിപാടുകള്‍ നേര്‍ന്നിരുന്നതായും ആ കടമ നിര്‍വ്വഹിക്കാനാണ് മന്ത്രി എത്തിയതെന്നുമാണ് അറിയുന്നത്.

സമീപത്തെ പെരുവന്താനം പോലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായിട്ടായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.

മുന്‍പ് നരബലിയടക്കം നടന്നതായി പറയപ്പെടുന്ന കാടിനുള്ളിലെ ക്ഷേത്രമാണിത്.

നേരത്തെ നിയമവിരുദ്ധ പ്രവര്‍ത്തിക്ക് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐപിഎസ് ഓഫീസറും ഈ ക്ഷേത്രത്തില്‍ രഹസ്യസന്ദര്‍ശനം നടത്തിയിരുന്നു.

ഈ വിവരം മനോരമ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ‘ഭജന’ നടത്താന്‍ വന്ന ഉദ്യോഗസ്ഥന്‍ മുങ്ങുകയായിരുന്നു.

ഗുരുതരമായ അഴിമതി ആരോപണം നേരിടുന്ന മന്ത്രി അടൂര്‍ പ്രകാശിന് മുഖ്യമന്ത്രിയുടെ കരുണയിലാണ് ഹൈക്കമാന്റിനെ പോലും മുള്‍മുനയില്‍ നിര്‍ത്തി കോന്നിയില്‍ തന്നെ മത്സരിക്കാന്‍ സീറ്റ് ലഭിച്ചിരുന്നത്.

മന്ത്രി നടത്തിയ ശത്രുസംഹാര പൂജ ആര്‍ക്കെതിരെയാണെന്നതാണ് ഇനി വ്യക്തമാകാനുള്ളത്.

പാര്‍ട്ടിയില്‍ അടൂര്‍ പ്രകാശിന് സീറ്റ് നല്‍കരുതെന്ന് വാദിച്ചതും പോരാടിയതും കെപിസിസി പ്രസിഡന്റ് വി എം സുധീരനാണ്.

Top