അടൂര്‍ പ്രകാശ് ഇടഞ്ഞു തന്നെ; തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന്

പത്തനംതിട്ട: കോന്നിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ഇടഞ്ഞു തന്നെ അടൂര്‍ പ്രകാശ് എംപി .

ഡിസിസി അപമാനിച്ചെന്ന ആരോപണം ഉന്നയിച്ചു കൊണ്ട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അടൂര്‍ പ്രകാശ് എംപി പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അനാവശ്യ പരാമര്‍ശം നടത്തിയെന്നാണ് അടൂര്‍ പ്രകാശ് പറയുന്നത്.

അടൂര്‍ പ്രകാശിനെ അനുനയിപ്പിക്കുവാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നേരിട്ട് ശ്രമം നടത്തുന്നുണ്ട്. മുല്ലപ്പള്ളി അടൂര്‍ പ്രകാശുമായി ചര്‍ച്ച നടത്തി.

Top