തിരുവോണദിനത്തില്‍ അടൂര്‍ ​ഗോപാലകൃഷ്ണന്റെ ഉപവാസ സമരം

തിരുവനന്തപുരം : പിഎസ്സി പരീക്ഷകള്‍ മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് സംയുക്തസമര സമിതിയുടെ നേതൃത്വത്തിലുള്ള നിരാഹാര സമരം 12-ാം ദിനത്തിലേക്ക്.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തിരുവോണനാളില്‍ തിരുവനന്തപുരത്ത് പിഎസ്സി ഓഫീസിന് മുന്നില്‍ ഉപവസിക്കും. സുഗതകുമാരി, എം കെ സാനു, ഷാജി എന്‍ കരുണ്‍, സി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ വീട്ടിലും ഉപവസിക്കും.

നിരാഹാരമിരുന്ന മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി എന്‍ പി പ്രിയേഷിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച പൊലീസ് അറസ്റ്റു ചെയ്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

Top