ഓഖിയേക്കാള്‍ വലിയ ദുരന്തമാണ് അടൂര്‍ എന്ന് ഇപ്പോള്‍ മനസിലായെന്ന് ടിപി സെന്‍കുമാര്‍

senkumar

തിരുവനന്തപുരം : ബിജെപി വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ വിമര്‍ശിച്ച സംഭവത്തില്‍ പ്രതികരണം അറിയിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഓഖി ദുരന്തത്തില്‍ നൂറു കണക്കിന് പേര് മരിച്ചിടത്തുപോലും പോകാത്ത മുഖ്യന് അതിലും വലിയ ദുരന്തമാണ് അടൂര്‍ എന്നു ഇപ്പോള്‍ മനസിലായിയെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സെന്‍കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഓഖി ദുരന്തം നടന്നു എത്ര ദിവസം കഴിഞ്ഞാണ് മുഖ്യന് നൂറു കണക്കിന് പേര് മരിച്ചിടത്തും കാണാതായിടത്തും എത്താനായത്?
എന്തായാലും അതിലും വലിയ ദുരന്തമാണ് അടൂര്‍ എന്നു ഇപ്പോള്‍ മനസിലായി. നന്ദി മുഖ്യന്‍, നന്ദി.!

Top