ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയജൂറി; ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയെന്ന് അടൂര്‍

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയജൂറി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയാണെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. തിരുവനന്തപുരത്ത് ടെലിവിഷന്‍ കലാകാരന്മാരുടെ സംഘടനയായ ‘കോണ്‍ടാക്ടി’ന്റെ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അടൂര്‍.

ദേശീയ ചലച്ചിത്ര പുരസ്‌കാരം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്നും അടൂര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിയ ജൂറിയാണ് ആര്‍ക്കാണ് അവാര്‍ഡ് കൊടുക്കണമെന്ന് തീരുമാനിക്കുന്നത്. എന്തിനുവേണ്ടിയാണോ ദേശീയ അവാര്‍ഡുകള്‍ തീരുമാനിക്കപ്പെട്ടത്, അതിന്റെ ആശയം തന്നെ പൂര്‍ണമായും ഇല്ലാതാക്കി എന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

Top